കോതമംഗലത്തിനടുത്തുള്ള പോങ്ങന്‍ചുവട് ആദിവാസി ഊരിലെ 33 ആദിവാസികുടുംബങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ച് നല്‍കിയതിനെ ട്രോളിയവര്‍ക്ക് പഞ്ച് ഡയലോഗില്‍ മറുപടി നല്കി സുരേഷ് ഗോപി എംപി. ആദ്യം കഴിക്കാന്‍ കൊടുക്കടോ.. എന്നിട്ട് മതി കക്കൂസ് പണിത് കൊടുക്ക് എന്ന് പറഞ്ഞ ഒരു സമൂഹത്തോട് ഞാന്‍ എന്തു മറുപടിയാണ് പറയേണ്ടതെന്ന് സുരേഷ് ഗോപി ചോദിച്ചു.
” ഇത്തരം കമന്റുകള്‍ വളരെ അധികം വേദന ഉണ്ടാക്കുന്നുണ്ട്.ഒരു ലാഭേച്ഛയുമില്ലാതെ ഒന്നും മോഹിക്കാതെ ചെയ്ത കാര്യങ്ങളാണിത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകളൊക്കെ രസകരമാകുമ്പോള്‍ നല്ലതാണ്. അല്ലാതെ ഒരു മനുഷ്യന്റെ ചോരയില്‍ നിന്നുവീണുകിട്ടുന്ന സന്തോഷം ഒരാളെയും ഒരിടത്തും എത്തിക്കില്ലെന്നും അദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ട്രോളുകള്‍കൊണ്ട് മുറിവേല്പ്പിക്കരുതെന്നും അദേഹം പറഞ്ഞു. രാജ്യസഭാ അംഗത്വം എന്ന പദവി ദൈവനിശ്ചയം മാത്രമായിരുന്നു. അതിന് ചില വ്യക്തികള്‍ ആയുധങ്ങളായെന്ന് മാത്രമെ താന്‍ കരുതുന്നുവെന്ന് പ്രസംഗത്തില്‍ സുരേഷ് ഗോപി എംപി വ്യക്തമാക്കി.
https://www.youtube.com/watch?v=0M742-XwfOM
Discussion about this post