കാഠ്മണ്ഡു:നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്തി സുശീല്‍ കൊയ്രാള അറിയിച്ചു, രക്ഷപ്രവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനും കൂടുതല്‍ രാജ്യാന്തര സഹായം വേണമെന്നും സുശീല്‍ കൊയ്‌രാള അഭ്യര്‍ത്ഥിച്ചു.
നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂചലനം കഴിഞ്ഞ് രണ്ടു ദിവസമായിട്ടും ഭീതിക്കു വിരാമമായില്ല. നൂറോളം തുടര്‍ചലനങ്ങളാണ് രണ്ടു ദിവസത്തിനിടെ വീണ്ടുമുണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും കനത്ത മഴ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണസംഖ്യ 5000 കവിയുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതേവരെ നാലായിരം മരണം സ്ഥിരീകരിച്ചു. പരുക്കേറ്റവരുടെ എണ്ണം 7500 കവിഞ്ഞിട്ടുണ്ട്.
നേപ്പാള്‍ സൈന്യത്തിന്റെയും ഇന്ത്യന്‍ രക്ഷാ സേനയുടെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തുടര്‍ ചലനങ്ങളുടെ ഭീതിമൂലം തുറന്ന സ്ഥലങ്ങളിലും റോഡരുകിലുമാണ് ജനങ്ങള്‍ കിടന്നുറങ്ങുന്നത്.
നാശനഷ്ടത്തിന്റെ വ്യാപ്തി അളക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഭൂചലനവും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും നേപ്പാളിലെ മിക്ക റോഡുകളും തകര്‍ന്നു. പത്തുലക്ഷം കുട്ടികള്‍ കടുത്ത ദുരിതമനുഭവിക്കുന്നതായി യൂനിസെഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ജലജന്യ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും ഭീഷണിയും ശക്തമാണ്. ആവശ്യത്തിന് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടാകുമോ എന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്. പലിടത്തും ഇപ്പോള്‍ തന്നെ വെള്ളവും ഭക്ഷണവും കിട്ടാത്ത അവസ്ഥയുണ്ടാക്കി.
മരുന്നുകളും അവശ്യവസ്തുക്കളുമായി വിവിധ രാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നുണ്ട്. നേപ്പാളില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ സ്‌പെയിന്‍ ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
അഞ്ച് ദിവസത്തിനകം രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാം എന്ന കണക്ക് കൂട്ടലിലാണ് ഇന്ത്യന്‍ സംഘം. കൂടുതല്‍ സംഘത്തെ ഇന്ന് നേപ്പാളില്‍ എത്തിക്കും.
നേപ്പാളില്‍ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മലയാളികളടങ്ങുന്ന സംഘം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തി. കൂടുതല്‍ പേരെ ഇന്ന് നാട്ടിലെത്തിക്കും. പരിക്കേറ്റ ഡോക്ടര്‍ അബിന്‍ സൂരിയെ ഇന്ന് നാട്ടിലെത്തിച്ചേക്കും. അബിന്‍ ഷൂരിയെ ഇന്ന് ഡയാലിസിസിന് വിധേയമാക്കി. കൂടെയുണ്ടായിരുന്ന ഡോക്ടര്‍ ദീപക്, ഡോ.ഇര്‍ഷാദ് എന്നിവരെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.
Discussion about this post