അന്തരിച്ച താരം ശ്രീദേവിയുടെ മകള്‍ ഝാന്‍വി കപൂര്‍ തന്റെ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത് മുംബൈയിലെ ഒരു അനാഥാലയത്തില്‍. ജന്മദിനം ഇങ്ങനെ ആഘോഷിക്കുന്നത് ശ്രീദേവി തന്നെയാണ് തന്റെ കുടുംബത്തില്‍ കൊണ്ടുവന്നത്. ഝാന്‍വിയുടെ ആരാധകര്‍ ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ശ്രീദേവി ദുബായില്‍ അന്തരിച്ചത്. ആകസ്മികമായി ബാത്ത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു ശ്രീദേവി.
മകള്‍ ഝാന്‍വി കപൂറും സിനിമയില്‍ ചുവടുവെക്കാന്‍ തയ്യാറെടുക്കുകയാണ്. 2018ല്‍ ഇറങ്ങാന്‍ പോകുന്ന ‘ധഡക്’ എന്ന സിനിമയിലൂടെയാണ് ഝാന്‍വി തുടക്കം കുറിക്കുന്നത്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഝാന്‍വിയും ഷാഹിദ് കപൂറിന്റെ അനുജന്‍ ഇഷാന്‍ ഖട്ടറുമാണ് നായികാ-നായകന്മാരായി എത്തുന്നത്.
Discussion about this post