ഇന്ത്യ-വീന്‍ഡീസ് ഏകദിനം കൊച്ചിയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ ശശി തരൂര്‍ എംപി രംഗത്ത്.
നേരെത്ത തീരുമാനിച്ച പോലെ ഇന്ത്യ വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍സ് തലവന്‍ വിനോദ് റായിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ശശി തരൂര്‍ എം പി ഇക്കാര്യം ഫേസ്്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരം നടത്താന്‍ വിധം സജ്ജമാണ്. വിഷയത്തില്‍ ഇടപെടാമെന്ന് വിനോദ് റായി വ്യക്തമാക്കിയിട്ടുണ്ട്. മത്സരം കലൂരിലേക്ക് മാറ്റുന്നതിനുള്ള കെസിഎയുടെ തീരുമാനം സംശയകരമാണെന്നും തരൂര്‍ പറയുന്നു.
Discussion about this post