കൊച്ചി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തെ ആധാരമാക്കി യദു വിജയകൃഷ്ണന് സംവിധാനം ചെയ്ത, വിവാദ ഡോക്യുമെന്ററി ’21 മന്ത്സ് ഓഫ് ഹെല്’ പ്രദര്‍ശനത്തിനൊരുങ്ങി. എറണാകുളം സംഗീത തിയറ്ററില്‍ മാര്‍ച്ച് 24,നാണ് ഷോ ആരംഭിക്കുക. 26വരെ തുടരും. രാവിലെ ഒന്‍പത് മുപ്പതിനാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുക .
റൈസ് മീഡിയ നെറ്റ് വര്‍ക്ക് നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് ആദ്യം സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു . അടിയന്തരാവസ്ഥയില്‍ നടന്ന പീഡനമുറകള്‍ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത നിലപാട്
പ്രശ്നങ്ങള്‍ ഉള്ള ഭാഗങ്ങള്‍ കട്ട് ചെയ്യാനുണ്ടെങ്കില്‍ അത് പറയാന്‍ സംവിധായകനായ യദു വിജയകൃഷ്ണന് അഭ്യര്‍ത്ഥിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല . തുടര്‍ന്ന് റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതിനു ശേഷമാണ് ഡോക്യുമെന്ററിക്ക് അനുമതി ലഭിച്ചത്.
Discussion about this post