ഒഡീഷ: ഫോണ്‍ ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു. ഉമ ദറം എന്ന പതിനെട്ടുകാരിക്കാണ് ഫോണില്‍ സംസാരിക്കുന്നതിനിടെ അപകടം സംഭവിച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചതോടെ ബോധരഹിതയായ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കൈകാലുകള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.
നോക്കിയയുടെ 5233 ഹാന്‍ഡ് സെറ്റാണ് അപകടം ഉണ്ടാക്കിയതെന്ന് പറയുന്നു. എന്നാല്‍ ഈ ഹാന്‍ഡ്സെറ്റ് വ്യാജനാണെന്നും ചൈനീസ് നിര്‍മ്മിതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നതിനാലാണ് പ്ലഗ് ഇന്‍ ചെയ്ത് ഫോണ്‍ വിളിച്ചതെന്നും. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നും പണ്‍കുട്ടിയുടെ സഹോദരന് വെളിപ്പെടുത്തി.നോക്കിയ അപകടത്തില്‍ ഖേദം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
Discussion about this post