തിരുവനന്തപുരം: ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളില്‍ റിസര്‍വ് ചെയ്യാതെയുള്ള പകല്‍ യാത്രക്ക് ഇന്ന് മുതല്‍ നിയന്ത്രണം. 200 കിലോമീറ്ററില്‍ താഴെയുള്ള പകല്‍ യാത്രയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഹ്രസ്വ ദൂര യാത്രക്കാരെ വലച്ചു. റിസര്വ്വേഷന് ഇല്ലാതെ സ്ലീപ്പര്‍ ടിക്കറ്റിലും, മറ്റും സ്ലീപ്പര്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിയമം സാമ്പത്തിക ഭാരം ഉണ്ടാക്കും
ദീര്‍ഘദൂര ട്രെയിനുകളില്‍ ഡീ റിസര്‍വ്ഡ് കോച്ചുകളില്‍ മാത്രമേ റിസര്‍വേഷനില്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനാകൂ. അല്ലാത്ത സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യണമെങ്കില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കണം. കുറഞ്ഞദൂരം യാത്ര ചെയ്യുന്നവര്‍ ഇനി ഇരട്ടിയോളം തുക സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിനായി നല്‍കേണ്ടി വരും.
റിസര്‍വേഷന്‍ കോച്ചുകളില്‍ പകല്‍ സമയങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നത് ഹൃസ്വദൂര യാത്രക്കാര്‍ക്ക് ഏറെ സഹായകമായിരുന്നു. എന്നാല്‍ റിസര്‍വേഷന്‍ ബോഗികളില്‍ ആളുകളുടെ തിക്കും തിരക്കും അധികമാകുന്നതിനെതിരെ റിസര്‍വേഷന്‍ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നു.ഇതിനെതുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ദക്ഷിണ റയില്‍വെ പുറത്തിറക്കിയത്. പുതിയ പരിഷ്ക്കാരം റിസര്വ്വേഷന് ചെയ്തുള്ള ദീര്‍ഘ യാത്ര നടത്തുന്നവര്‍ക്ക് ആശ്വാസകരമാണ്. റിസര്‍വ്ഡ് സീറ്റുകളില്‍ സ്വസ്ഥമായി യാത്ര ചെയ്യാനുള്ള സൗകര്യം പുതിയ നിയമം പ്രാബല്യം വന്നതോടെ ലഭിക്കും
Discussion about this post