തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ശരദ് പവാറിന്റെ അത്താഴ വിരുന്നിനായി ഇന്ന് ഡല്‍ഹിയിലെത്തി. നാഷ്ണലിസ്റ്റ് കോണ്‍ഗ്രസിന്റെ നേതാവായ ശരദ് പവാര്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് വേണ്ടി അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്. മമതാ ബാനര്‍ജി ശരദ് പവാറിനെ കൂടാതെ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അരവിന്ദ് കെജ്‌രിവാളിനെയും കാണും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളില്‍ പലരും ബി.ജെ.പിക്കെതിരെ ഒരു സഖ്യം രൂപീകരിക്കാന്‍ പദ്ധതിയുണ്ടാക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്ക് വേണ്ടി ഒരു അത്താഴ വിരുന്നൊരുക്കിയിരുന്നു. അതില്‍ മമതാ ബാനര്‍ജി പങ്കെടുത്തില്ല.
സോണിയാ ഗാന്ധിയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ച വ്യക്തിപരമായ ഒന്നാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഇതിനു മുമ്പും മമത ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ശിവസേന നേതാവായ ഉദ്ദവ് താക്കറെയെയും ഡി.എം.കെ നേതാവായ എം.കെ.സ്റ്റാലിനുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം തെലങ്കാന മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവു കോണ്‍ഗ്രസിന്റെ കൂടെ ഒരു സഖ്യം രൂപീകരിക്കാന്‍ തയ്യാറല്ല.
Discussion about this post