കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം അപലപനീയമെന്ന് പാകിസ്ഥാന്. കാശ്മീരിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്ന നീക്കം ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് എതിരാണെന്നും പാക് വിദേശകാര്യ വക്താവ് തന്‍സീം അസ്ലം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേക ടൗണ്‍ഷിപ്പ് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ കശ്മീര്‍ വിഘടന വാദി നേതാക്കളും രംഗത്തെത്തിയിരുന്നു.
എന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും എന്ത് ചെയ്യണമെന്ന് പാകിസ്ഥാന് ആജ്ഞാപിക്കേണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.
Discussion about this post