പന്തില്‍ കൃത്രിമം കാണിച്ചതിന് ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും വിലക്ക്. സ്മിത്തിനേയും വാര്‍ണറേയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കുമാണ് വിലക്കിയത്. ഐ.പി.എല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും സ്മിത്തിനെയും വാര്‍ണറെയും ബി.സി.സി.ഐ വിലക്കി.
സ്മിത്ത് രാജസ്ഥാന് റോയല്‍സിന്റെയും വാര്‍ണര്‍ ഹൈദരബാദ് സണ്‍റൈസേഴ്സിന്റെയും നായക പദവികള്‍ രാജിവെച്ചിരുന്നു. കായിക ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിലുള്‍പ്പെട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ടീമിനെതിരെ ആരാധകര്‍ക്കിടയിലും അതൃപ്തി വന്നതോടെയാണ് സംഭവത്തേക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചത്.
Discussion about this post