ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വിജയം. കിംഗ്സ് ഇലവന് പഞ്ചാബിനെ അവര്‍ ഒമ്പതു വിക്കറ്റിന് തോല്പിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടി. പഞ്ചാബിനു വേണ്ടി ഡേവിഡ് മില്ലര്‍ 42 റണ്‍സും അക്സാര്‍ പട്ടേല്‍ 22 റണ്‍സും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യമായ 119 റണ്‍സ് നേടി. മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഡല്‍ഹിക്ക് അനായാസ വിജയം സമ്മാനിച്ചത്. 54 റണ്‍സ് നേടി ശ്രേയസ് അയ്യര്‍ പുറത്തായി. 40 പന്തില്‍ നിന്നും മായങ്ക് അഗര്‍വാള്‍ 52 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു.
Discussion about this post