ബാഹുബലിയുടെ കഥയെഴുതിയ കെ.വി.വിജയേന്ദ്ര പ്രസാദ് ആര്.എസ്.എസിന്റെ ചരിത്രം സിനിമയാക്കുന്നു. 100 കോടി രൂപയിലധികം മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും ഇത്. ആര്.എസ്.എസിന്റെ രൂപീകരണവും അതിന്റെ വളര്‍ച്ചയുമായിരിക്കും ചിത്രത്തില്‍ കാണിക്കുന്നത്. ഹിന്ദിയിലെ മുന്‍നിര നായകന്മാരില് ഒരാളായിരിക്കും ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിന്ദിയിലായിരിക്കും ചിത്രം ഷൂട്ട് ചെയ്യുന്നതെങ്കിലും മറ്റ് പ്രാദേശിക ഭാഷകളിലേക്ക് ചിത്രം തര്‍ജമ ചെയ്യുന്നതായിരിക്കും. ചിത്രം തയ്യാറാക്കുന്നതിന് വേണ്ടി മുതില്‍ന്ന ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയാണ് വിജയേന്ദ്ര പ്രസാദ്.
ചിത്ം നിര്‍മ്മിക്കുന്നത് കര്‍ണാടകയിലെ ബി.ജെ.പി നേതാവായ തുളസീറാം നായിഡുവും അദ്ദേഹത്തിന്റെ സഹോദരനായ മനോഹര്‍ നായിഡുവുമായിരിക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബാഹുബലിയും ബാഹുബലി 2വും എഴുതിയത് കെ.വി.വിജയേന്ദ്ര പ്രസാദാണ്. ഇതുകൂടാതെ ഭജരംഗി ഭായിജാന്, മെര്‍സല്‍ തുടങ്ങിയ സാമ്പത്തിക വിജയങ്ങള്‍ നേടിയ ചിത്രങ്ങളുടെ കഥയെഴിതയതും ഇദ്ദേഹമാണ്. ബാഹുബലി സിനിമകളുടെ സംവിധായകനായ എസ്.എസ്.രാജമൗലി ഇദ്ദേഹത്തിന്റെ മകനാണ്.
രാഷ്ട്രസേവനത്തില്‍ ഹെഡ്ഗേവാര്‍, വീര്‍ സവര്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ വഹിച്ച പങ്കുള്പ്പചെയുള്ള കാര്യങ്ങള്‍ ചിത്രത്തില്‍ പ്രമേയമാകും. നേരത്തെ പ്രിയദര്ശന് അക്ഷയ് കുമാറിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നായിരുന്നു പ്രിയദര്‍ശന്റെ വിശദീകരണം.
Discussion about this post