തിരുവനന്തപുരം: ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ എക്സൈസ് തീരുവയില്‍ നിന്നുള്ള അധിക വരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യം ധനമന്ത്രിു തോമസ് ഐസക് നിരാകരിച്ചു. വിഷയത്തില്പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിനോടുള്ള പ്രതികരണമായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ എക്സൈസ് തീരുവ കുറയ്ക്കാനാകില്ലെന്നു തോമസ് ഐസക് മറുപടി നല്കി. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുറവുണ്ടെന്നും അതിനാല്‍ എക്സൈസ് തീരുവ കുറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 13 തവണ എണ്ണ വില വര്‍ധിച്ചപ്പോള്‍ പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ ആ നികുതി വരുമാനം വേണ്ടെന്ന് വെച്ചിരുന്നു. ഈ മാതൃക എല്‍.ഡി.എഫ് ഗവണ്മെന്റും പിന്തുടരണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യം. കിഫ്ബിയിലേക്കു പണമുണ്ടാക്കാനാണ് അധിക വരുമാനം ഉപേക്ഷിക്കാത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രത്തോടൊപ്പം 59 തവണ വില കൂട്ടിയപ്പോള്‍ ഒരു തവണ പോലും നികുതി കുറച്ചില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിഷയം ചര്‍ച്ച ചെയ്യാത്തത് ബിജെപിയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Discussion about this post