ശ്രീനഗര്‍:ഹൂറിയത്ത് നേതാവ് സയ്യീദ് അലി ഷാ ഗിലാനിയെ അറസ്റ്റ് ചെയ്ത് പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഗിലാനി ദേശവിരുദ്ധശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അയാള്‍ എണ്ണയൊഴിക്കുകയാണെന്നും ശിവസേന ആന്‍ഡ് ദൊഗ്രഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ അശോക് ഗുപ്ത പറഞ്ഞു.
ഗിലാനിക്കും വിഘടനവാദികള്ക്കുമെതിരേ ജമ്മുവില്‍ പ്രകടനം നടത്തിയ സംഘടനാ പ്രവര്‍ത്തകര്‍ പാക് പതാകയും കത്തിച്ചു.
കശ്മീരിലെ സമാധാനം കെടുത്തുകയാണ് ഗിലാനി. പാക്കിസ്ഥാനെ സ്നേഹിക്കുന്നതുകൊണ്ടാണ് പാക് പതാക വീശുകയും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് ഗിലാനിയെ അറസ്റ്റ് ചെയ്ത് പാക്കിസ്ഥാനിലേക്ക് അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ദേശവിരുദ്ധ ശക്തികളോട് മൃദുസമീപനം കാണിക്കരുതെന്നും അശോക് ഗുപ്ത പറഞ്ഞു.
വിഘടനവാദികള്‍ക്ക് റാലി നടത്താനുളള അനുമതി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post