പട്‌ന: ഭൂകമ്പം തകര്‍ത്ത നേപ്പാളിലെ ഒരു ഗ്രാമം സി.ആര്‍.പി.എഫ്. ദത്തെടുക്കും. ബിര്‍ഗഞ്ജിനു സമീപമുള്ള കാരിക്കട്ട് ഗ്രാമമാണ് അവര്‍ ഏറ്റെടുക്കുക.
കാരിക്കട്ടിലെ ഭൂകമ്പബാധിതര്‍ക്ക് അടിയന്തര സഹായം എത്തിക്കുമെന്നും സി.ആര്‍.പി.എഫിന്റെ ചുമതലയില്‍ ഗ്രാമം പുനര്‍ നിര്‍മ്മിക്കുമെന്നും ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു. ദുരന്തം സംഭവിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കാരിക്കട്ടില്‍ ഇതുവരെ കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രാമത്തിലെ നൂറ്റന്‍പതോളം കുടുംബങ്ങളാണ് അനാഥമായത്. ഇവര്‍ക്ക് ആശ്വാസമെത്തിക്കുകയായിരിക്കും തങ്ങളുടെ പ്രഥമദൗത്യമെന്നും സി.ആര്‍.പി.എഫ്. ഐജി അരുണ്‍കുമാര്‍ പറഞ്ഞു.
Discussion about this post