വാട്ട്സാപ്പില്‍ ശബ്ദ സന്ദേശം അയക്കാന്‍ ശ്രമിക്കുമ്പോള്‍ അതും ഒരല്പം ദൈര്‍ഘ്യമുള്ളത് ആണെങ്കില്‍ റെക്കോര്‍ഡിംഗ് നടന്നുക്കൊണ്ടിരിക്കെ വിരല്‍ ഒന്ന് അനങ്ങിയാല്‍ അത്രയും നേരം ചെയ്തത് മുഴുവന്‍ നഷ്ടമാകും .
പിന്നീട് നമ്മള് വീണ്ടും ആദ്യം മുതലേ ചെയ്തു തുടങ്ങേണ്ടി വരുകയും ചെയ്യും . ഇതിനെല്ലാം പരിഹാരമായി വാട്ട്സ്അപ്പ് രംഗത്ത് വന്നിരിക്കുകയാണ് .
വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ സൗകര്യം പരീക്ഷണ അടിസ്ഥാനത്തില്‍ കൊണ്ട് വന്നിരിക്കുന്നത് . 2.8.102 വേര്‍ഷന്‍ പതിപ്പിലാണ് ഈ സൗകര്യം ലഭ്യമാവുക . ആവശ്യക്കാര്‍ക്ക് ഈ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിച്ച് നോക്കാവുന്നതാണ് .
സംവിധാനം ഇങ്ങനെ ..
ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് ഒരു ലോക്ക് സംവിധാനം നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കും . അത് കൊണ്ട് തന്നെ പഴയ പോലെ ഫോണ്‍ അമര്‍ത്തി പിടിചിരിക്കേണ്ടി വരുന്നില്ല .
റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞാല്‍ ലോക്ക് മാറ്റി നമുക്കാ ശബ്ദ സന്ദേശം അയക്കാനും സാധിക്കും !!
ഉപയോഗിക്കേണ്ട രീതി
സന്ദേശം അയക്കേണ്ട വിന്‍ഡോ തുറക്കുക അതിനു ശേഷം ക്യാമറ / അറ്റാച്ച്മെന്റ് അടുത്തുള്ള റെക്കോര്‍ഡ് ബട്ടന് പ്രസ് ചെയ്യുക . എന്നിട്ട് അത് പതിയെ മുകളിലേക്ക് വലിക്കുക . ഇത് വഴി റെക്കോര്‍ഡ് ചെയ്യുന്നത് ലോക്ക് ചെയ്യുവാന്‍ സൗകര്യം ലഭിക്കും . !
റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞാല്‍ മെസ്സ്ജ് ടൈപ്പ് ചെയ്യുന്ന ഭാഗത്തുള്ള ഓപ്ഷന് ക്യാന്‍സല്‍ ചെയ്യുക .
നിലവില്‍ ബീറ്റ ടെസ്റ്റ് ചെയ്യുവ്വാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഈ സൗകര്യമുള്ള അപ്ഡേറ്റ് ലഭിക്കുകയുള്ളൂ . വരുന്ന ദിവസങ്ങളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ വേര്‍ഷന്‍ ലഭ്യമാകും
Discussion about this post