ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താന്‍ കേരളവും പരിഗണനയില്‍. ചെന്നൈയില്‍ കാവേരി വിഷയത്തില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം. ബി.സി.സി.ഐയും ചെന്നൈ സൂപ്പര്‍ കിംഗ്സും കേരള ക്രിക്കറ്റ് അസോസിയേഷനുമായി (കെ.സി.എ) ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് കളികള്‍ നടത്താന്‍ സമ്മതമാണെന്ന് കെ.സി.എ പറഞ്ഞു.
വിഷയത്തില്‍ തഴിഴ്നാട് പോലീസിന്റെ നിലപാട് കൂടി അറിഞ്ഞിട്ടെ ഒരു തീരുമാനം എടുക്കുകയുള്ളു. കാവേരി വിഷയത്തില്‍ ഒരു തീരുമാനം എടുക്കുന്നത് വരെ ചെന്നൈയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ വേണ്ടായെന്നൊരു അഭിപ്രായം തമിഴ്നാട്ടിലെ പലയിടങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്.
Discussion about this post