ബംഗാളില്‍ സി.പി.എം നേതാവായ ബിശ്വനാഥ് കരിക്കിന്റെ കുടുംബത്തിന് നേരെ ആക്രമണം നടന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ഭാര്യയെയും മകന്റെ ഭാര്യയെയും അക്രമികള്‍ മര്‍ദ്ദിച്ചു.
How befitting response to CM's initiative to observe Women's Day all-over the state this year ! We salute every woman who broke her party's cordon to file nomination. Protest and resist. pic.twitter.com/yO5XmZr4tF
— Surjya Kanta Mishra (@mishra_surjya) April 8, 2018
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ആക്രമണങ്ങള്‍ നടന്ന് വരുന്നു. കഴിഞ്ഞ ദിവസം ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ എത്തിയ ബി.ജെ.പി നേതാവിന് നേരെയും ആക്രമണമുണ്ടായിരുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്.
ബംഗാളില്‍ മേയ് 1, 3, 5 എന്നീ തീയ്യതികളിലായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post