വാഷിംഗ്ടണ്‍: സൂര്യനിലേക്കുള്ള മനുഷ്യന്റെ ആദ്യത്തെ ദൗത്യമായ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം ജൂലൈ 31ന് നടത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഗവേഷണ പേടകത്തെ വഹിക്കുക ഡെല്‍റ്റ ഫോര്‍ റോക്കറ്റായിരിക്കും. സൂര്യന്റെ പുറംപാളിയെന്ന് അറിയപ്പെടുന്ന കൊറോണയില്‍ നിന്നുള്ള ചൂടിനെ പ്രതിരോധിക്കാന്‍ തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (ടിപിഎസ്) ഉടന്‍ സ്ഥാപിക്കും.
സൗരോപരിതലത്തില്‍ നിന്ന് 98 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം ഭൂമിയെ ചുറ്റുക. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്റാണ് നിന്നാണു പ്രോബ് കുതിച്ചുയരുക. ഏഴു വര്‍ഷത്തിലധികം നീളുന്ന പദ്ധതി നക്ഷത്രങ്ങളുടെ ഭൗതിക നിയമങ്ങളെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ സംശയങ്ങളെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post