സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവ്യാപകമായി ബന്ദിന് ഒരു കൂട്ടം സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വന്നിരിക്കുകയാണ്. തൊഴില്‍, വിദ്യാഭ്യാസ രംഗത്ത് ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഭാരത് ബന്ദെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബന്ദിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് ഒരു സംഘടനയും മുന്നോട്ട് വന്നിട്ടില്ല.
നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിലെ ഭിണ്ഡിലും മൊറേനയിലും അക്രമസംഭവങ്ങളെത്തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറില്‍ ബന്ദിന്റെ അനുകൂലികള്‍ തീവണ്ടി തടഞ്ഞു. യു.പിയിലെ സഹറാന്‍പുരില്‍ ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post