തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ സ്പേയ്സ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. എക്സ്എല്‍ ശ്രേണിയിലുള്ള പിഎസ്എല്‍വി സി41 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്. തദ്ദേശീയ ഗതിനിര്‍ണയ സംവിധാനത്തിനായുള്ള അവസാന ഉപഗ്രഹമാണിത്.
ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് ഒന്ന്-എച്ച് പരാജയമായിരുന്നു. ഇതിനുപകരമായാണ് ഐആര്‍എന്‍എസ്എസ് 1ഐ വിക്ഷേപിച്ചത്. 1425 കിലോഗ്രാമാണ് ഭാരം.
നിരത്തിലൂടെയും കടലിലൂടെയും ആകാശമാര്ഗേനയുമുള്ള ഗതാഗതത്തില്‍ സഹായിക്കുന്നതിനുള്ളതാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍. പ്രധാനമായും ദിശാനിര്ണയത്തിനാണ് ഇവ ഉപകരിക്കുക. വാര്‍ത്താവിനിമയം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാനാവും.
Discussion about this post