ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു രാജ്യാന്തര സമൂഹത്തിനു മുന്നില്‍ തലകുനിച്ചു നില്‍ക്കെ . ഈ അവസരം മുതലെടുക്കാന്‍ ഗൂഗിളിന്റെ ‘ഹലോ ‘വരുന്നു .
സമൂഹ മാധ്യമങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു വിപ്ലവത്തിനായി ഒരുങ്ങുന്ന ‘ഹലോ ‘ നിസ്സാരക്കാരനല്ല . ഫേസ്ബുക്കിനും / വാട്ട്സ്ആപ്പിനും മറ്റു സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ക്കും മുന്നേ യുവഹൃദയങ്ങള്‍ കീഴടക്കിയ ഓര്‍ക്കുട്ടിന്റെ സ്ഥാപകനാണ് ” ഹലോ ” യെന്ന മൊബൈല്‍ ആപ്പ്ളിക്കേഷന്നു പിന്നില്‍
ഒരു കാലത്ത് സൗഹൃദങ്ങളുടെ പര്യായമായ – പുതിയ മാനങ്ങള്‍ നല്കിയ ഓര്‍ക്കുട്ട് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ഓര്‍മ്മയുടെ ചില്ലുക്കൂട്ടില്‍ ആയിട്ട് നാല് വര്‍ഷമാകുന്നു . ഓര്‍ക്കുട്ടിന്റെ പത്താം വാര്‍ഷികത്തിലാണ് ഗൂഗിള്‍ ദയാവധം വിധിച്ചത് . എന്നാല്‍ മറ്റൊരു തിരിച്ചു വരവിനു ഒരുങ്ങുന്നതായിട്ടാണ് ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും പുതിയ സംസാരം.
ഓര്‍ക്കുട്ട് ഡോട്ട് കോമില് ഹലോയിലേക്ക് സ്വാഗതം ചെയ്ത് ഓര്‍ക്കുട്ടിന്റെ തലവന്‍ ഓർക്കട് ബുയുക്കൊട്ടന്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട് . Hello.com സന്ദര്‍ശിച്ചാല്‍ ഹലോ ആപ്പിന്റെ ആപ്പിള്‍ / ആന്‍ഡ്രോയ് പതിപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും .
Discussion about this post