കര്‍ണാടകയില്‍ വരാനിരിക്കന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയ സിദ്ധരാമയ്യ മത്സരിക്കാന്‍ പോകുന്ന നിയോജക മണ്ഡലം മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ബി.ജെ.പിയുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരിയില്‍ നിന്നും മത്സരിക്കുന്നതിന് പകരം ബഗല്‍കോട്ടിലെ ബദമിയില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബി.ജെ.പി കര്‍ണാടകയില്‍ വിജയിച്ച് യെദ്യൂരപ്പയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയിലെ ഗോകകില്‍ യെദ്യൂരപ്പയോടൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.
കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണത്തില്‍ പാവപ്പെട്ടവരും, ദളിതന്മാരും, കര്‍ഷകരും അതൃപ്തരാണെന്നും സംസ്ഥാനത്ത് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ധ്രുത ഗതിയില്‍ നടക്കുമെന്നും അമിത് ഷാ പറഞ്ഞു.
രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയിലെത്തിയ അമിത് ഷാ കിട്ടൂര് റാണി ചെല്ലമ്മയ്ക്ക് ശ്രദ്ധാഞ്ജലിയും അര്‍പ്പിച്ചു.
Discussion about this post