പാക്കിസ്ഥാന്റെ മുന്‍ ഹോക്കി താരമായ മന്‍സൂര്‍ അഹമദ് തന്റെ ഹൃദയത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മാറ്റിവെക്കാന്‍ ഇന്ത്യയില്‍ നിന്നും മറ്റൊരു ഹൃദയം തേടുകയാണ്. പേസ്മേക്കറും സ്റ്റെന്റുകളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള അഹമദ് മന്‍സൂറിന് കഴിഞ്ഞ കുറച്ച് നാളുകളായി ശാരീരിക അസ്വസ്ഥകളുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷം മോശമായെങ്കിലും ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ക്ക് പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയിലേക്കുള്ള വിസയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
ഗോള്‍കീപ്പറായിരുന്നു അഹമദ് 1986 മുതല്‍ 2000 വരെ ഹോക്കിയില്‍ സജീവമായിരുന്നു. മനുഷ്യത്വം എന്നുള്ളത് പരമോന്നതമാണെന്ന് ഇന്ത്യന്‍ വിസയും മറ്റ് സഹായങ്ങളും തനിക്ക് ലഭിച്ചാല്‍ താന്‍ അതീവ സന്തോഷവാനാകുമെന്നും അഹമദ് അറിയിച്ചു.
Discussion about this post