രാഹുല്‍ ഗാന്ധിയ്ക്ക് തന്റെ വിവിധ പ്രസംഗങ്ങളില്‍ പറ്റുന്ന അമളികളെ ബി.ജെ.പി ട്രോളുകള്‍ ആക്കുന്നു. ലോക്സഭയില്‍ 15 മിനിറ്റ് പോലും പ്രധാനമന്ത്രിക്ക് ചോദ്യങ്ങള്‍ നേരിട്ട് നില്ക്കാന് പറ്റില്ലായെന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടി എന്ന് തോന്നിക്കുന്ന രീതിയിലാണ് ബി.ജെ.പി രാഹുലിന്റെ വീഡിയോകള്‍ ട്രോള്‍ രൂപത്തില്‍ ട്വിറ്ററില്‍ ഇട്ടത്.
ലോക്സഭയില്‍ സംസാരിക്കവെ വിവിധ സ്ഥലങ്ങളില്‍ തപ്പിത്തടയുന്ന ഒരു വീഡിയോയാണ് ബി.ജെ.പി ട്വീറ്റ് ചെയ്തത്.
Rahul ji, we all want you to speak in Parliament… How can we let go off such fun! pic.twitter.com/HQyc3IfETX
— BJP (@BJP4India) April 24, 2018
ഇത് കൂടാതെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭാരത് രത്ന ലഭിച്ച വ്യക്തിയായ സര്.എം.വിശ്വേശ്വരയ്യയുടെ പേര് പറയാന്‍ ബുദ്ധിമുട്ടുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ ബി.ജെ.പി എം.പിയായ രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ ചെയ്തിരുന്നു.
So the leader of the party that aftr 5 years of corrupt govt – is now claiming to build a #NavaKarnataka doesnt know about the great son of #Karnataka n #BharatRatna #SirMVishvesvaraya ! 😅😢@BJP4Karnataka #KarnatakaElection2018 pic.twitter.com/FkS1pNADwD
— Rajeev Chandrasekhar 🇮🇳(Modiyude Kutumbam) (@Rajeev_GoI) March 26, 2018
ഇതേ സംഭവത്തെ കളിയാക്കി ബി.ജെ.പി ഒരു കാര്‍ട്ടൂണും ട്വീറ്റ് ചെയ്തിരുന്നു.
After Rahul Gandhi got the fifteen minutes he asked for! 😅 pic.twitter.com/pGdHmsxa9w
— BJP Karnataka (@BJP4Karnataka) April 24, 2018
Discussion about this post