കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി 4 പ്രകടനപത്രികകളുമായി വരുന്ന കോണ്‍ഗ്രസിന് മറുപടി എന്ന രീതിയില്‍ 225 പ്രകടനപത്രികകളുമായി വരിയകയാണ് ബി.ജെ.പി. കര്‍ണാടകയില്‍ മൊത്തത്തില്‍ 224 മണ്ഡലങ്ങളാണുള്ളത്. ഒരു പ്രകടനപത്രിക സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യാനുള്ളതും മറ്റുള്ളവ ഓരോ മണ്ഡലങ്ങളിലും വിതരണം ചെയ്യാനുള്ളതാണ്.
ബെംഗളൂരു,ബെല്‍ഗാം,ഗുല്‍ബര്‍ഗ,മൈസൂര്‍ എന്നീ മേഖലകള്‍ക്ക് വേണ്ടിയാണ് 4 പ്രകടന പത്രികകള്‍ കോണ്‍ഗ്രസ് പുറത്തിറക്കുന്നത്. സാം പിത്രോദ,പൃഥ്വിരാജ് ചൗഹാന്,മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരാണ് പ്രകടനപത്രിക തയ്യാറാക്കിയത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റിക്ക് നേതൃത്വതം നല്‍കിയത് വീരപ്പ മൊയ്ലിയാണ്.
അതേസമയം ബി.ജെ.പിയുടെ പ്രകടനപത്രികയുടെ ചുമതല എംഎല്‍എയായ ഡോ.അശ്വഥ്നാരായണനായിരുന്നു. ഓരോ മണ്ഡലത്തിലെയും സ്വാധീനമുള്ള 500 പേരോട് അഭിപ്രയങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചതിന് ശേഷമാണ് ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കിയത്.
ശനിയാഴ്ച മംഗളൂരുവില്‍ വെച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രകടനപത്രികകള്‍ പ്രകാശനം ചെയ്യുക. 2013ല്‍ പ്രകടനപത്രികയില്‍ പറഞ്ഞ 165 വാഗ്ദാനങ്ങളും തങ്ങള്‍ പാലിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന അവകാശവാദം. അതേസമയം നാല് ദിവസത്തിനകം ബി.ജെ.പിയും പ്രകടനപത്രിക പുറത്തിറക്കും.
അടുത്തയാഴ്ചയായിരിക്കും ജെ.ഡി.(എസ്) അവരുടെ പ്രകടനപത്രിക പുറത്തിറക്കുക. റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.സുബ്രഹ്മണ്യത്തിനാണ് ജെഡിഎസിന്റെ പ്രകടനപത്രികയുടെ ചുമതല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയിലെത്തും. ഇതും തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ കൊഴുപ്പിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
Discussion about this post