ഹൈദരാബാദിലെ അസിഫ് നഗറിലെ ഒരു മദ്രസയിലെ ആറ് പ്രായപൂര്‍ത്തിയകാത്ത കുട്ടികളെ ലൈംഗീകമായി പീഢിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. ബീഹാര്‍ സ്വദേശി റഹ്മാന് അന്‍സാരി (23)യാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ ആസിഫ് നഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ജൂണ്‍ 2017നായിരുന്നു റഹ്മാന് അന്‍സാരി മദ്രസയില്‍ അധ്യാപകനായി ചേര്‍ന്നത്. ഇയാള്‍ മദ്രസയില്‍ തന്നെയായിരുന്നു താമസം. 22 വിദ്യാര്‍ത്ഥികളാണ് ഈ മദ്രസയിലുള്ളത്. ഇതില്‍ 18 പേരും ബീഹാറില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ഹൈദരാബാദില്‍ നിന്നുള്ളവരാണ്. എല്ലാ വിദ്യാര്‍ത്ഥികളും 8 മുതല്‍ 11 വയസ്സുള്ളവരാണ്. രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴികെ ബാക്കിയുള്ളവര്‍ മദ്രസയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.
ഏപ്രില്‍ 29നായിരുന്നു മദ്രസയിലെ ഒരു കുട്ടി തന്റെ പിതാവിനോട് അധ്യാപകന് പീഢിപ്പിച്ചുവെന്ന് പറഞ്ഞത്. തുടര്‍ന്ന് പിതാവ് അന്‍സാരിയെ ചെന്ന് കണ്ടു. മദ്രസയിലെ മറ്റ് കുട്ടികളോടും പിതാവ് സംസാരിച്ചിരുന്നു. മറ്റ് രണ്ട് കുട്ടികള്‍ ഇതേ കാര്യം പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. തുടര്‍ന്ന് പിതാവ് ആസിഫ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇൗ പരാതി പ്രകാരമാണ് പോലീസ് അന്‍സാരിയെ അറസ്റ്റ് ചെയതത്.
പീഢനത്തിനിരയായ കുട്ടിയെ കൗണ്‍സിലിംഗിനായി ഭരോസ സെന്ററിലേക്ക് അയച്ചു. റഹ്മാന് അന്‍സാരി തന്റെ മുറിയില്‍ വെച്ച് ആറ് കുട്ടികളെ ലൈംഗീകമായി പീഢിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് എ.സി.പി അശോക് ചക്രവര്‍ത്തി വ്യക്തമാക്കി. റഹ്മാന് അന്‍സാരി ജുഡീഷ്യല്‍ കസ്റ്റിഡിയിലാണ്.
Discussion about this post