ഇന്ത്യയുടെ പ്രതിരോധ ചിലവ് പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നത് മൂലം പാക് അധികാരികള്‍ യു.എന്റെ ജനറലായ അന്റോണിയൊ ഗുട്ടേരസിനെ ബന്ധപ്പെട്ടുവെന്ന് പാക് മാധ്യമങ്ങള്‍.
ഇന്ത്യ പ്രതിരോധത്തിന് വേണ്ടി ചിലവഴിക്കുന്നത് പാക്കിസ്ഥാനെയും ചൈനയെയും ഉദ്ദേശിച്ചാണെന്നും ഈ പ്രവൃത്തി ആശങ്കാജനകമാണെന്നും ഒരു പാക് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ലോകത്ത് പ്രതിരോധത്തിനായി ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ആദ്യം നില്‍ക്കുന്നത് യു.എസും രണ്ടാമത് നില്‍ക്കുന്നത് ചൈനയും മൂന്നാമതും നാലാമതും നില്‍ക്കുന്നത് സൗദി അറേബ്യയും റഷ്യയുമാണ്. ഇന്ത്യ 2017ല്‍ 6390 കോടി യു.എസ് ഡോളറാണ് ചിലവഴിച്ചത്. ഇത് 2016നെ അപേക്ഷിച്ച് 5.5 ശതമാനം കൂടുതലാണ്. ഇത് മൂലം ആഗോള തലത്തില്‍ പ്രതിരോധ ചിലവ് 1.73 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. ഇത് 2016നെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ദ്ധനവാണ്. ഇന്ത്യ, യു.എസ്, ചൈന, സൗദി അറേബ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ ചിലവ് ആഗോള പ്രതിരോധ ചിലവിന്റെ 60 ശതമാനമാണ്.
പാക്കിസ്ഥാന് ഒരു ആയുധ ശേഖരണത്തിന് പോകാത്തത് പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണെന്ന് മറ്റൊരു പാക് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കുറച്ച് നാളുകളായി വഷളായിക്കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 2016ല്‍ ഉറിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതും ഇതിന് കാരണമാണ്.
അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളിലെയും മുന്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു നയതന്ത്ര യോഗം നടന്നിരുന്നു. ഇതില്‍ പാക്കിസ്ഥാന്റെ മുന്‍ വിദേശ കാര്യ സെക്രട്ടറിമാരായ ഇനാമുള്‍ ഹക്ക്, ഇഷ്രത് ഹുസൈന് തുടങ്ങിയവരുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും മുന്‍ വിദേശകാര്യ സെക്രട്ടറിയായ വിവേക് കട്ജു ഉണ്ടായിരുന്നു. ഏപ്രില്‍ 28 മുതല്‍ ഏപ്രില്‍ 30 വരെയായിരുന്നു ഈ യോഗം നടന്നത്.
Discussion about this post