പാക്കിസ്ഥാനില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നടത്തുന്നത് വിഭിന്ന ശക്തികളായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി. തിരഞ്ഞെടുപ്പ് വിഭിന്ന ശക്തികളായിരിക്കും നടത്തുന്നതെങ്കിലും അതില്‍ തന്റെ പാര്‍ട്ടിയായ പാക്കിസ്ഥാനി മുസ്ലീം ലീഗ് പാര്‍ട്ടി പങ്കെടുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പ് നടക്കുന്നത് സുതാര്യമായ രീതിയിലല്ലായിരിക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.
ഇതിന് മുമ്പ് തിരഞ്ഞെടുപ്പിന് സുതാര്യതയില്ലായെന്ന് പറയുവാന്‍ വേണ്ടി നേതാക്കള്‍ മാലാഖമാര്‍ അല്ലെങ്കില്‍ അദൃശ്യ ശക്തികള്‍ തിരഞ്ഞെടുപ്പ് നടത്തുന്നു എന്ന പ്രയോഗമായിരുന്നു ഉപയോഗിച്ചിരുന്നുത്. രണ്ട് ദിവസം മുമ്പ് അയോഗ്യനാക്കപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫും വിഭിന്നര്‍ എന്ന പദം ഉപയോഗിച്ചിരുന്നു. “ഞങ്ങളുടെ മത്സരം നടക്കുന്നത് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരിയായിട്ടൊ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ ഇമ്രാന്‍ ഖാനുമായിട്ടൊ അല്ല, മറിച്ച് വിഭിന്നരുമായിട്ടാണ്.”-നവാസ് ഷരീഫ് പറഞ്ഞു.
പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയുടെ പ്രസ്താവനക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഉത്തരവാദിത്തമില്ലാത്ത അഭിപ്രായങ്ങള്‍ പറയരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അബ്ബാസിയോട് പറഞ്ഞു. പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സ്പീക്കറായ സര്‍ദാര്‍ അയാസ് സാദിഖ് സംഘടിപ്പിച്ച ഒരു സല്‍ക്കാരച്ചടങ്ങില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അബ്ബാസി ഈ പ്രസ്താവന നടത്തിയത്.
പാക്കിസ്ഥാന്‍ ഭരണഘടനയുടെ 218ാം വകുപ്പ് പ്രകാരം സ്വതന്ത്ര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ സജ്ജമാണെന്ന് കമ്മീഷന്റെ വക്താവ് അല്‍താഫ് ഖാന്‍ പറഞ്ഞു.
Discussion about this post