പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലായെന്ന് ആര്.ജെ.ഡി എം.പി അഷ്ഫാഖ് കരീം നടത്തുന്ന കോളേജിന്റെ കാര്യപത്രിക. ഈ കോളേജിലേക്കുള്ള 2018-2019 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായുള്ള പ്രോസ്പെക്ടസിലാണ് ഇന്ത്യയുടെ ഭൂപടത്തിലെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായല്ല കാണിച്ചിരിക്കുന്നത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്നാണ് ഇന്ത്യയുടെ വാദം.
സംഭവത്തിനെതിരെ കതിഹാര്‍ ജില്ലാ ഭരണകൂടം ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോസ്പെക്ടസില്‍
അച്ചടി തെറ്റ് വന്നതായാണ് രാജ്യ സഭാ എം.പിയായ കരീം കൊടുത്ത വിശദീകരണം. വിതരണം ചെയ്ത കാര്യപത്രികകള് തിരിച്ച് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഈ തെറ്റ് എങ്ങനെ സംഭവിച്ചുവെന്ന് താന്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂപടം പ്രോസ്പെക്ടസില്‍ കൊടുത്തതിന്റെ ഉദ്ദേശ്യം കോളേജിന്റെ സ്ഥാനം അറിയിക്കാന്‍ വേണ്ടിയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവം രാഷ്ട്രീയവല്‍ക്കരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഹമ്മദ് അലി ജിന്നയെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് ഈ നീക്കമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിംഗ് പറഞ്ഞു. കരീം മാപ്പ് പറയണമെന്ന് ആര്.ജെ.ഡി നേതാവായ ശിവാനന്ദ് തിവാരി പറഞ്ഞു.
Discussion about this post