ഗാന്ധിജിയേയും വാജ്പേയിയേയും നെഹ്റുവിനെയും അപമാനിച്ച് ബ്ലോഗില്‍ പ്രസ്താവന നടത്തിയ ആം ആദ്മി നേതാവ് അഷുതോഷിനെതിരെ കേസെടുത്തു. തിങ്കളാഴ്ച ഒരു സിറ്റി കോടതി അഷുതോഷിനെതിരെ എഫ്.ഐ.ആര് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിനോട് പറഞ്ഞു. യോഗേന്ദര്‍ എന്നയാള്‍ നല്കിയ ഹര്‍ജിയുടെ പുറത്താണ് കോടതിയുടെ ഉത്തരവ് വന്നത്.
2016ലാണ് അഷുതോഷ് ഗാന്ധിജിയേയും വാജ്പേയിയേയും നെഹ്റുവിനെയും അപമാനിച്ച് ബ്ലോഗ് പോസ്റ്റ് ഇട്ടു എന്ന പറയപ്പെടുന്നത്. ഇത് ലൈംഗികാരോപണത്തില്‍ പെട്ട് പോയ ഒരു മുന്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിയുടെ മുഖം രക്ഷിക്കാന്‍ വേണ്ടിായണെന്നും പറയപ്പെടുന്നു.
ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗാന്ധിജിയുടെ നേരെ വിരല്‍ ചൂണ്ടാന്‍ എളുപ്പമാണെന്നും അതേസമയം ദേശസ്നേഹത്തെപ്പറ്റി പ്രസംഗം നടത്തുന്നവര്‍ക്ക് പോലും ഗാന്ധിജിയുടെ അത്രയും മഹത്വം നേടിയെടുക്കാന്‍ പാടാണെന്നും അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റായ എക്താ ഗൗബ പറഞ്ഞു. ഗാന്ധിജിയെ അപമാനിക്കുന്നത് മൂലം ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിനോടുള്ള ബഹുമാനം കുറയ്ക്കാനും അദ്ദേഹം ശ്രമിച്ചുവെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. ഇത് പോലുള്ള പ്രസ്താവനകള്‍ ചെറുപ്പക്കാരെ മോശമായി സ്വാധീനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2016ല്‍ ലൈംഗികാരോപണത്തില്‍ പെട്ട ഒരു ആം ആദ്മി പാര്‍ട്ടി മന്ത്രി രാജി വെച്ചിരുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ വേണ്ടിയാണ് അഷുതോഷ് ബ്ലോഗ് എഴുതിയതെന്ന് പറയപ്പെടുന്നു. ബ്ലോഗില്‍ അഷുതോഷ് മഹാത്മാ ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്രുവിനും പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞു.
Discussion about this post