സിറിയയില്‍ ഐ.എസില്‍ ചേരാന്‍ വേണ്ടി ആള്‍ക്കാരെ കണ്ണൂരില്‍ നിന്നും കടത്തി എന്ന കേസില്‍ ഐ.എസില്‍ കുടുംബസമേതം പ്രവര്‍ത്തിക്കുന്ന മലയാളികളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് എന്‍.ഐ.എ. പെരുമ്പാവൂര്‍, കൊയിലാണ്ടി, താമരശ്ശേരി എന്നിവടങ്ങളില്‍ നിന്നും ഒരാള്‍ വീതമാണ് സിറിയയില്‍ കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ കോടതിയിലാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്.
താമരശ്ശേരിയിലെ ഷൈബു നിഹാര്‍, കൊയിലാണ്ടിയിലെ ഫജീദ്, പെരുമ്പാവൂരിനടുത്തെ പോഞ്ഞാശ്ശേരിയിലെ സഫീര്‍ റഹ്മാന് എന്നിവരെ തലശ്ശേരി സ്വദേശിയായ ഹംസയാണ് ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഹംസ ബഹ്രിനില്‍ ജോലി ചെയ്യുന്ന സമയത്താണ് മൂവരും ഇയാളെ പരിചയപ്പെടുന്നത്. സഫീറും ഷൈബുവും ബഹ്രിനില്‍ നിന്നാണ് സിറിയയിലേക്ക് കടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവര്‍ രണ്ട് പേരും തങ്ങളുടെ കുടുംബത്തോടൊപ്പമാണ് സിറിയയിലേക്ക് പോയത്. ഫജീദ് സിറിയയിലേക്ക് കഴിഞ്ഞ ജനുവരിയില്‍ അബ്ദുള്‍ മനാഫ് എന്നയാളുടെ കൂടെയാണ് പോയത്.
എന്‍.ഐ.എ റിപ്പോര്‍ട്ട് അനുസരിച്ച് മുഹമ്മദ് സമീര്‍ എന്നയാളാണ് ആദ്യം സിറിയയിലേക്ക് കടന്ന് ഐ.എസിന് വേണ്ടി പ്രവര്‍ത്തിച്ചത്. ഇയാള്‍ സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇയാള്‍ വളപട്ടണത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസിഡന്റായിരുന്നു.
സിറിയയില്‍ ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കൃത്യം സംഖ്യ അറിയില്ലായെന്നാണ് എന്‍.ഐ.എയുടെ വിശദീകരണം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുപതിലധികം മലയാളികള്‍ സിറിയയില്‍ ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു.
Discussion about this post