തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ തിരിച്ചു വരവായിരുന്നു കോട്ല മൈതാനം കണ്ടത് . ഓപ്പണര്‍മാരേ നഷ്ടമായ ഡല്‍ഹിയ്ക്ക് അധികം വൈകാതെ തന്നെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ശ്രേയസ്അയ്യര്‍ റണ്‍ ഔട്ട് ആവുകയും ചെയ്തു .
എന്നാല്‍ ഒരറ്റത്ത് ഹര്‍ഷല്‍ പട്ടേലിനെ കൂട്ടുപിടിച്ച് ഋഷഭ് പന്ത് ആക്രമണം അഴിച്ചു വിട്ടതോടെ ഹൈദ്രബാദ് ബോളര്‍മാര്‍ കാഴ്ചക്കാരായി മാറി . 9ഓവറില്‍ 3ന് 48 എന്ന നിലയിലായിരുന്ന ഡല്‍ഹി പിന്നീട് കാഴ്ചവെച്ചത് അത്യുഗ്രന്‍ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു .
വെറും 63 പന്ത് നേരിട്ട ഋഷഭ് പന്ത് നേടിയത് 15 ഫോറും 7 സിക്സറും അടക്കം 128 റണ്‍സ് . അവസാന ഓവറില്‍ അഞ്ചു പന്തില്‍ നിന്നും 26 റണ്‍സ് നേടിയ താരം തിളങ്ങിയത് സ്വന്തമായി കണ്ടെത്തിയ ഷോട്ടിലാണ് .
ഇടംകയ്യന്‍ ബാറ്റ്സ്മാനായ ഋഷഭ് ഭുവിയെ സ്ലിപ്പറിന് മുകളിലൂടെ കോരി എറിയുന്നത് കണ്ടു കോരിത്തരിച്ചു കാണികളും – ടീം അംഗങ്ങളും . അവര്‍ ഓരോത്തരും ചോദിച്ചു ; ഇതെത് ഷോട്ട്
എന്തെകിലും കൂടുതല്‍ പറയാനുണ്ടോ ഈ ഷോട്ടിനെക്കുറിച്ച് എന്നാ തലക്കെട്ടോടെ ഐപിഎല്‍ ഒഫീഷ്യല്‍ വെബ്സൈറ്റ് പങ്കുവെച്ചിരിക്കുകയാണ് ഈ വീഡിയോ .
Discussion about this post