ന്യൂഡല്‍ഹി: അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന എഎപി സര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കുലര്‍ ഏകാധിപത്യ സ്വഭാവമുള്ളതും ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെതിരെ നടപടി എടുക്കുന്ന നിലപാടാണ് കെജ്രിവാള് എടുക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ പറ്റി വാദിക്കുന്ന കെജ്രിവാള് മറ്റുള്ളവരുടെ വായടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
Discussion about this post