മലയാള സിനിമയിലെ മാസ്ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തേന്മാവിന് കൊമ്പത്ത്. ഇപ്പോഴിതാ ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു. 1994 ല്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററില്‍ ഹൗസ് ഫുള്ളായിരുന്നു. രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടി. മോഹന്‍ലാല്‍- പ്രിയദര്ശന് ടീമിന്റെ ഈ മാസ്റ്റര്‍പീസ് റീ-റിലീസിന് ഒരുങ്ങുകയാണ്.
അതും മുന്‍പ് കണ്ടത് പോലെയല്ല 4കെ റെസല്യൂഷന്‍ ഡിജിറ്റല്‍ റീമാസ്റ്ററിങ് നടത്തിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. ഗോദ, എസ്ര,ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവും ഇ4 എന്റര്ടെയ്ന്മെന്റ് ഉടമയുമായ മുകേഷ് ആര് മെഹ്തയാണ് ചിത്രം എത്തിക്കുക. ചിത്രത്തിന്റെ റിലീസിന് 25 വര്‍ഷം തികയുന്ന വേളയില്‍, 2019 മെയ് 12നാവും ചിത്രത്തിന്റഎ 4കെ പതിപ്പ് തിയേറ്ററുകളിലെത്തുക.
Discussion about this post