മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന ഹൈദരാബാദ് ചെന്നൈ മത്സരത്തില്‍ ബ്രാവോ എടുത്ത മിന്നും ക്യാച്ച് വിസ്മയമായി.ബ്രാവോ എറിഞ്ഞ 15 ാം ഓവറിലെ അവസാന പന്തിനെ ബൗണ്ടറി പായിക്കാനുള്ള യൂസഫ് പത്താന്റെ ശ്രമത്തെയാണ് താരം വായുവില്‍ തിരിഞ്ഞ് മറിഞ്ഞ് ക്യാച്ചാക്കി മാറ്റിയത്. പാടെ തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ പത്താന് പതുക്കെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു നിര്‍ണായക വിക്കറ്റ്. പത്താന് 28 പന്തില്‍ 24 റണ്‍സ് എടുത്തിരുന്നു.
ഹൈദരാബാദിനെ തോല്പിച്ച് ചെന്നൈ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു.
വീഡിയൊ കാണുക-
Discussion about this post