തിരുവനന്തപുരം; തെന്മലയില് മരണപ്പെട്ട കെവിന്റെ കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ദുരഭിമാനകൊല യില്‍ സിപിഎം പ്രതികൂട്ടിലായിരിക്കുകയാണ്.
കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളിലൊരാള്‍ സിപിഎം നേതാവാണെന്ന് തെളിഞ്ഞു. ഇവര്‍ക്ക് വേണ്ടി സിപിഎമ്മിനെ ഒരു ജില്ല നേതാവ് ഇടപെട്ടുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പുനലൂര്‍ ഇടമണ്‍ യൂണിറ്റ് സെക്രട്ടറി നിയാസ് ആണ് കെവിനെ തട്ടി കൊണ്ടു പോയ കാര്‍ ഓടിച്ചിരുന്നത്. പലര്‍ച്ചെ രണ്ട് മണിക്കാണ് കെവിനെ തട്ടികൊണ്ടു പോയത്. പോലിസുമായി ഏറെ സ്വാധീനവും ബന്ധം ഉള്ള സിപിഎം നേതാവാണ് നിയാസ്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന് ഷാനു ഉള്‍പ്പടെ 10 പേരാണ് കേസിലെ പ്രതികള്‍. ഇഷാന് എന്ന ഒറു പ്രതിയെ പോലിസ് പിടികൂടിയിട്ടുണ്ട്.
Discussion about this post