കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഭീകര ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ ഒരു സംഗീത കച്ചേരി നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആക്രമണം നടന്നത്.
അഫ്ഗാന് സൈന്യം തീവ്രവാദികളില്‍ ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post