ജനീവ : ജനങ്ങളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം വലിയ തോതില്‍ നഷ്ടമായിക്കൊണ്ടിരുക്കുന്നതിന്റെ സൂചനയാണ് ബംഗ്ലാദേശിലെ മതേതര ബ്ലോഗ് എഴുത്തുകാരുടെ വധമെന്ന് ഐക്യരാഷ്ട്രസഭ. സംഭവങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
ഹീനമായ കൊലപാതകങ്ങള്‍ ചെയ്തവരെയും അതിന്റെ സൂത്രധാരന്മാരെയും കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കൊലപാതകത്തിന് ഇരകളായവര്‍ മാത്രമല്ല സമൂഹത്തെ മുഴുവനായും ഇത്തരങ്ങള്‍ സംഭവങ്ങള്‍ ബാധിക്കുമെന്നും ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരായ ഡേവിഡ് കെയി, ക്രിസ്റ്റോഫ് ഹെയിന്‍സ് എന്നിവര്‍ പറഞ്ഞു.
വ്യക്തികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. എഴുത്തുകാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ബംഗ്ലാദേശ് സര്‍ക്കരിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
Discussion about this post