ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ലകള്‍ക്കുള്ള കേന്ദ്ര ഫണ്ടില്‍ കൂടുതല്‍ തുക മലപ്പുറത്തിന്. സംസ്ഥാനത്തെ 12 ജില്ലകളും പട്ടികയില്‍ ഇടംപിടിച്ചു.
ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ലകളിലും നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. കേരളത്തില്‍ നിന്ന് 12 ജില്ലകള്‍ക്ക് കേന്ദ്ര ഫണ്ട് ലഭിക്കും. ഇതില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടത് മലപ്പുറത്താണ്. വിവിധ ജില്ലകളിലായി 43 നഗരങ്ങളും വില്ലേജുകളും ഇടം പിടിച്ചപ്പോള്‍ 25 എണ്ണവും മലപ്പുറത്തു നിന്നാണ്. സംസ്ഥാനത്ത് 23 ബ്ലോക്കുകളും ഫണ്ടിന് അര്‍ഹതയുള്ളവയുടെ പട്ടികയിലുണ്ട്. മൊത്തം ജനസംഖ്യയില്‍ 25 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷങ്ങളുള്ള പ്രദേശങ്ങളെയാണ് തെരഞ്ഞെടുത്തത്.
ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ല ആസ്ഥാനങ്ങള്‍, പട്ടണങ്ങള്‍, വില്ലേജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് സഹായം നല്‍കുക. ജില്ല ആസ്ഥാനങ്ങളുടെ പട്ടികയില്‍ വയനാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവയാണ് ഇടം പിടിച്ചത്.
1320 കോടി രൂപയാണ് പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതിയുടെ കീഴില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി ഈ വര്‍ഷം അനുവദിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ഇത് 1452 കോടി രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പദ്ധതി സമര്‍പ്പിക്കാം. 80 ശതമാനം തുകയും വിദ്യാഭ്യാസ, ആരോഗ്യ മേഖലക്കാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ഫണ്ടുപയോഗിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാവും.
Discussion about this post