കൊച്ചി: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 20 പൈസയും പെട്രോളിന് 20 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 64 പൈസയുമാണ് വില.
13 ദിവസത്തിനുള്ളിൽ പെട്രോളിന് ഒരു രൂപ 93 പൈസയും ഡീസലിന് ഒരു രൂപ 56 പൈസയുമാണ് കുറഞ്ഞത്. ഇതിന് പുറമേ സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ വിൽപ്പന നികുതി ഒരു രൂപ കുറച്ചതും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. കൊച്ചിയിൽ പെട്രോളിന് 78 രൂപ 42 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 78 രൂപ 67 പൈസയും ഡീസലിന് 71 രൂപ 81 പൈസയുമാണ് നിരക്ക്.
Discussion about this post