ചണ്ഡിഗഡ്: ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരില്‍ 39 പേരെ ഐസിസ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്ന് ഇറാഖില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ പഞ്ചാബ് സ്വദേശിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഹര്‍ജിത് മാസി(25)യാണ് മൊഹാലിയില്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത.
് ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും തങ്ങളുടെ സംഘത്തില്‍ നാല്‍പത് ഇന്ത്യക്കാരും അന്‍പത് ബംഗ്‌ളാദേശികളും ഉണ്ടായിരുന്നുവെന്നും ഹര്‍ജിത് പറഞ്ഞു. പാസ്‌പോര്‍ട്ട് മടക്കിത്തരുമെന്നും എല്ലാവരെയും ഇന്ത്യയിലേക്ക് കയറ്റിവിടാമെന്നും ഭീകരര്‍ ആദ്യം പറഞ്ഞു. എന്നാല്‍, അവര്‍ മറ്റൊരു സംഘത്തിന് തങ്ങളെ കൈമാറി. അവര്‍ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോയി ഒരു മുറിയിലാക്കിയ ശേഷം തങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മറ്റെല്ലാവരും വെടിയേറ്റു വീണപ്പോള്‍ താന്‍ നിലത്ത് ഏറെ നേരെ അനങ്ങാത കിടക്കുകയും പിന്നീട് രക്ഷപ്പെടുകയായിരുന്നുവെന്നും മാസി പറയുന്നു.
അതേസമയം, ഹര്‍ജിത്തിന്റെ വാദം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തള്ളി. ബന്ദികളായ ഇന്ത്യക്കാര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് എട്ടോളം സ്രോതസ്സുകളില്‍ നിന്ന് തനിക്ക് അറിയാനായതെന്നും അവരെ കണ്ടെത്താനും തിരിച്ചെത്തിക്കാനും കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും സുഷമ പറഞ്ഞു. ഹര്‍ജിത്തിന്രെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിന് അയാളെ വിശ്വസിക്കേണ്ട കാരണങ്ങളില്ലെന്നായിരുന്നു സുഷമയുടെ മറുപടി.
അയാളെ വിശ്വസിക്കുകയാണെങ്കില്‍ ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തങ്ങള്‍ അവസാനിപ്പിച്ചുവെന്നാണ് അര്‍ത്ഥം. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ തെളിവ് തേടുകയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നാണ് വടക്കന്‍ ഇറാഖിലെ മൊസൂളില്‍ നിന്ന് ഇന്ത്യക്കാരെ ഐസിസ് ഭീകരര്‍ ബന്ദിയാക്കിയത്.
Discussion about this post