എപ്പോള്‍ വേണമെങ്കിലും താന്‍ സിനിമ ഉപേക്ഷിച്ചു പോയേക്കുമെന്ന് അനുഷ്‌ക്കാ ശര്‍മ്മ.ആസ്വദിക്കുന്നത് കൊണ്ട് മാത്രമാണ് ഇപ്പോഴും സിനിമയില്‍ തുടരുന്നത്. ജോലി സന്തോഷം തരുന്നുണ്ടെങ്കില്‍ തുടരും. അല്ലെങ്കില്‍ വിട്ടുപോകും. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് താരം ആരാധകരെ ഞെട്ടിച്ചത്.കൂടുതല്‍ കാലം സിനിമയില്‍ നില്‍ക്കാമെന്ന് കരുതുന്നില്ല. ചിലപ്പോള്‍ അടുത്ത വര്‍ഷം തന്നെ സിനിമ വിട്ടേക്കും. കുടുംബത്തെ ഒഴിവാക്കി ഒരു കാര്യത്തിനും ഇല്ല എന്നും അനുഷ്‌ക്ക വ്യക്തമാക്കി.
അതേസമയം ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായി പ്രണയത്തിലായിരിക്കുന്ന താരം ഭാവിയില്‍ കുടുംബമാകുന്നത് സംബന്ധിച്ച സൂചനയായി ഇതിനെ കരുതാമെന്നാണ് മുംബൈ മാധ്യമങ്ങള്‍ പറയുന്നത്.
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് ഏവരും അനുഷ്‌ക്കയെ വിമര്‍ശിച്ചെങ്കിലും അനുഷ്‌ക്ക തന്റെ എല്ലാമെല്ലാമാണെന്ന് പറഞ്ഞ് കോഹ്ലി പരസ്യമായി രംഗത്ത് വന്നിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്നും അതിന് ശേഷം അനുഷ്‌ക്ക സിനിമകള്‍ കുറച്ച് ശരിയായ കുടുംബിനിയായി മാറുമെന്നുമുള്ള ഊഹാപോഹങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. രണ്‍ബീര്‍ കപൂറിനൊപ്പം എത്തിയ താരത്തിന്റെ ബോംബെ വെല്‍വെറ്റ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
പികെ, എന്‍എച്ച്10, ബോംബെ വെല്‍വെറ്റ് ഈ വര്‍ഷം അനുഷ്‌ക്കാ ശര്‍മ്മയ്ക്ക് ഇതുവരെ സമ്മാനിച്ചത് നേട്ടങ്ങള്‍ മാത്രമാണ്. ഒരേസമയം പ്രശംസയും വിജയങ്ങളും അനുഗ്രഹിച്ചിരിക്കെ തന്നെ സംബന്ധിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ വെളിപ്പെടുത്തല്‍ താരം നടത്തിയത്.
Discussion about this post