മംഗോളിയ്ക്ക് ഇന്ത്യ 100 കോടി ഡോളര്‍ സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മംഗോളിയയുടെ അടിസ്ഥാനവികസനത്തിനും, സാമ്പത്തിക വികസനത്തിനുമാണ് ഇന്ത്യ സഹായധനം നല്‍കുന്നത്.
ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും മംഗോളിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.14 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രതിരോധം, സൈബര്‍ വികസനം,കൃഷി, ഊര്ജ്ജമേഖലകളിലാണ് കരാറുകള്‍.
മംഗോളിയ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണെന്നും മംഗോളിയന്‍ പ്രധാനമന്ത്രി ഷൈയ്ഖാന്ബുല്ജുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു.
സമാധാനം, സ്ഥിരത, ഉന്നമനം എന്നിവിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ഒറുമിച്ച് നില്‍ക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി
Discussion about this post