വത്തിക്കാന്‍: 19ാം നൂറ്റാണ്ടിലെ പലസ്തീന്‍കാരായ രണ്ടു കന്യാസ്ത്രീകളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ജറൂസലമില്‍നിന്നുള്ള മാരീ അല്‍ഫോണ്‍സിന്‍ ഖട്ടാസിനെയും ഗലീലിയില്‍നിന്നുള്ള മറിയം ബവാര്‍ഡിനെയുമാണ് വത്തിക്കാന്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയത്.
വിശുദ്ധപദവിയിലെത്തുന്ന ആദ്യ പലസ്തീന്‍ ക്രിസ്ത്യന്‍ അറബികളാണ് രണ്ട് പേരും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കേയില്‍ നടന്ന ചടങ്ങില്‍ പലസ്തീന്‍ പ്രസിഡണ്ട് മഹ്്മൂദ് അബ്ബാസും പശ്ചിമേഷ്യയില്‍നിന്നുള്ള രണ്ടായിരത്തോളം തീര്‍ത്ഥാടകരും പങ്കെടുത്തു. ചിലര്‍ പലസ്തീന്‍ പതാകയുമായാണ് എത്തിയിരുന്നത്.
പലസ്തീനെ സ്വതന്ത്ര രാജ്യമായി വത്തിക്കാന്‍ അംഗീകരിച്ചുകൊണ്ടുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ച ശേഷമാണ് കന്യാസ്ത്രീകളെ വിശുദ്ധരായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ അംഗീകാരത്തിനുവേണ്ടിയുള്ള പലസ്തീന്‍ പോരാട്ടത്തിലെ നാഴികക്കല്ലാണ് കന്യാസ്ത്രീകളെ വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങെന്ന് അബ്ബാസ് അഭിപ്രായപ്പെട്ടു.
1843ലായിരുന്നു ബവാര്‍ഡിയുടെ ജനനം. ഇന്ത്യയിലായിരുന്നു പ്രവര്‍ത്തനമേഖല. 1983ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവരെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചിരുന്നു. 1847ലായിരുന്നു ഖട്ടാസിന്റെ ജനനം. റോസറി സിസ്‌റ്റേഴ്‌സ് എന്ന സന്യാസിനീസമൂഹത്തിന് രൂപംനല്‍കി. 1927ല്‍ അന്തരിച്ചു. 2009ല്‍ ഖട്ടാസിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. രണ്ടു ശതമാനമാണ് പലസ്തീനിലെ ക്രിസ്ത്യന്‍ ജനസംഖ്യ.
Discussion about this post