സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ പരിക്ക് അഭിനയിക്കുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെ നാണക്കേടായി പുതിയ കണക്കുകള്‍. നെയ്മര്‍ ഇതുവരെ കളിച്ച നാല് ലോകകപ്പ് മത്സരങ്ങളില്‍ 15 മിനിറ്റോളമാണത്രെ പരിക്ക് അഭിനയിച്ച് ഗ്രൗണ്ടില്‍ കിടന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ആര്.ടി.എസ് സ്പോര്‍ട്സ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
ഒരു മത്സരത്തിലെ ആറിലൊന്ന് സമയം ഇതുവരെ നെയ്മര്‍ പരിക്ക് അനുഭവിച്ച് നഷ്ടപ്പെടുത്തി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ട് ഇതിനകം വലിയ ചര്‍ച്ചയായി കഴിഞ്ഞു. നെയ്മറുടെ അഭിനയത്തില്‍ റഫറിമാര്‍ വീഴുന്നതാണോ എന്തോ റഷ്യന്‍ ലോകകപ്പില്‍ ഏറ്റവുമധികം ഫൗള്‍ ഏറ്റുവാങ്ങിയത് നെയ്മര്‍ തന്നെയാണ് ഇതുവരെ 23 തവണയാണ് നെയമറിനെ ഫൗള്‍ ചെയ്തത്.
നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റുകളുമായി തിളങ്ങി നില്‍ക്കുകയാണ് ബ്രസീലിന്റെ ഈ സൂപ്പര്‍ താരം.
Discussion about this post