കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറി ടി.സി.മാത്യു കെസിഎ സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടു കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ഓംബുഡ്സ്മാന് റിപ്പോര്‍ട്ട് റ ഈ തുക രണ്ടു മാസത്തിനുള്ളില്‍ മാത്യുവില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നും ഓംബുഡ്സ്മാന് നിര്‍ദേശിച്ചു. മറൈന്‍ഡ്രവില്‍ ഫ്ലാറ്റ് വാങ്ങുന്നതിന് 29 ലക്ഷം രൂപയാണ് അദ്ദേഹം ചെലവിട്ടത്. കെസിഎയ്ക്ക് സ്വന്തമായി കെട്ടിടവും മറ്റ് സൗകര്യങ്ങളും ഉണ്ടെന്നിരിക്കെയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടുക്കിയില്‍ സ്റ്റേഡിയം നിര്‍മ്മാണം മുന്‍ നിര്‍ത്തി പാറപൊട്ടിക്കുന്നതിന് 44 ലക്ഷം രൂപയാണ് ചെലവായതെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ കാസര്‍ഗോട്ട് ഭൂമി വാങ്ങുന്നതിലും തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് 20ലക്ഷം രൂപ മുടക്കി വാങ്ങിയത് പുറമ്പോക്ക് ഭൂമിയായിരുന്നുവെന്നാണ് ഓംബുഡ്സ്മാന്റെ കണ്ടെത്തല്‍. ഇതിനുപുറമേ കെസിഎയുടെ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിലൂടെ 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അസോസിയേഷന് സോഫ്റ്റ്വെയര് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 60 ലക്ഷം രൂപയുടെ തിരിമറി നടന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച കെസിഎ ജനറല്‍ ബോഡി യോഗം ചേരും.
അഡ്വ.പ്രമോദിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. അഴിമതി നടത്തിയ ടി.സി മാത്യുവിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പ്രമോദ് ആവശ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്നാണ് ടി.സി. മാത്യുവിനെതിരേ കെസിഎ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
Discussion about this post