മിനി സ്കേര്‍ട്ട് ധരിച്ച് പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടിയെ വിലക്കിയ അള്‍ജീരിയന്‍ യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ ലെഗ് സെല്‍ഫി പ്രതിഷേധം. സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പരസ്യമാക്കിയാണ് പെണ്‍കുട്ടികള്‍ ഉത്തരവിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവന്നത്. യൂണിവേഴ്സിറ്റി ഓഫ് അള്‍ജിയേഴ്സിലെ നിയമ വിഭാഗത്തില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിയെയാണ് യൂണിവേഴ്സിറ്റി ഡീന്‍ മടക്കിയതാണ് വിവാദങ്ങളുടെ തുടക്കം. വിദ്യാര്‍ഥികള്‍ മാന്യമായ വസ്ത്രം ധരിച്ചെത്തണമെന്ന ഫാക്കള്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് ഡീന്‍ പറഞ്ഞു.
Discussion about this post