ഡല്‍ഹി: സുനന്ദാ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗില്‍ നിന്നും ഡല്‍ഹി പോലീസ് മൊഴിയെടുത്തു.ഒന്നര മണിക്കൂറോളമാണ് നളിനി സിംഗിനെ പോലീസ് ചോദ്യം ചെയ്തത് .
മെഹര്‍ തെരാര്‍ തന്റെ ജീവിതം നശിപ്പിച്ചതായി സുനന്ദ പറഞ്ഞിരുന്നുവെന്ന് നളിനി സിംഗ് പറഞ്ഞു.മെഹര്‍ തെരാറും ശശി തരൂരും മൂന്ന് ദിവസം ഒരുമിച്ച് കഴിഞ്ഞിരുന്നതായി സുനന്ദ പറഞ്ഞിരുന്നുവെന്നും നളിനി മൊഴി നല്‍കിയിട്ടുണ്ട്കൂടാതെ ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്.
ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ ചില സുപ്രധാന വിവരങ്ങള്‍ പുറത്തു വിടാന്‍ ആഗ്രഹിക്കുന്നതായി സുനന്ദ പറഞ്ഞിരുന്നുവെന്ന് നളിനി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post