കൊച്ചി: ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മുഖ്യാതിഥിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടു 105 സാംസ്കാരിക പ്രവര്‍ത്തകര്‍ നല്കിയ കത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ആറു ചലച്ചിത്ര സംഘടനകള്‍ കത്ത് നല്കി. മോഹന്‍ലാലിനെ സര്‍ക്കാര്‍ ക്ഷണിക്കുക പോലും ചെയ്യുംമുന്‍പേ അദ്ദേഹത്തെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന നിലയിലേക്കു ചിലരുടെ വിദ്വേഷം വളര്‍ന്നുവെന്നാണു മനസ്സിലാകുന്നത്. അദ്ദേഹത്തെ തമസ്കരിക്കാനുള്ള ഏതു നീക്കത്തെയും പ്രതിരോധിക്കാന്‍ മലയാള ചലച്ചിത്രമേഖല മുന്നിട്ടിറങ്ങുമെന്നു കത്തില്‍ പറയുന്നു.
കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചന്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.രഞ്ജിത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് സിയാദ് കോക്കര്‍, ഫിയോക് ജനറല്‍ സെക്രട്ടറി എം.സി.ബോബി, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരാണു കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.
Discussion about this post